ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; കെ.ജി.എം.ഒ.എ 25 ന് ചികിത്സ ബഹിഷ്ക്കരിക്കും
തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് പ്രതിഷേധം ശക്തമാക്കുന്നു.ജൂണ്‍ 25 ന് സംസ്ഥാന വ്യാപകമായി ആരോഗ്യവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്പഷ്യാലിറ്റി ഒ.പി കളും അടിയന്തരമല്ലാത്ത് ശസ്ത്രക്രിയകളും ബഹിഷ്ക്കരിക്കും.അന്ന് രാവിലെ 10 മണി മുതല്‍ 11 വരെ മറ്റ് ഒ.പി സേവനങ്ങളും നിര്‍ത്തിവെച്ച് പ്രതിഷേധിക്കും. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഐ.പി ചികിത്സ, കോവിഡ് ചികിത്സയും പ്രതിരോധ പ്രവര്‍ത്തനങ്ങളും മുടക്കില്ല. സംഭവം നടന്ന് 40 ദിവസമായിട്ടും പോലീസ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് കെ.ജി.എം.ഒ.എ പ്രസിഡന്റ് ഡോ.ജി.എസ് വിജകൃഷ്ണനും, സെക്രട്ടറി ഡോ.ടി.എന്‍ സുരേഷും അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍