ഓട്ടോറിക്ഷ യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

കാട്ടിക്കുളം: കാട്ടിക്കുളം-പനവല്ലി റോഡില്‍ വെള്ളാഞ്ചേരിയില്‍ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം. ഓട്ടോ ഡ്രൈവര്‍ പനവല്ലി കോമത്ത് സുരേഷ് (36)നെയും, ഓട്ടോ യാത്രിക മലയില്‍ ശ്യാമള (60) യേയും മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രോഗിയായ ശ്യാമള കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകുന്നതിനായി ഓട്ടോയില്‍ യാത്ര ചെയ്യവേയാണ് സംഭവം.ഓടുന്ന ഓട്ടോയ്ക്ക് നേരെ കാട്ടാന പാഞ്ഞടുക്കുകയും ഓട്ടോ കുത്തിമറിക്കുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ആനയുടെ ആക്രമണത്തില്‍ സുരേഷിന്റെ ചെവിയുടെ ഭാഗത്ത് സാരമായ മുറിവേറ്റു. ശ്യാമളയ്ക്ക് കാലിന് നിസാരമായ പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം. വനപാലകര്‍ സംഭവ സ്ഥലത്തും ആശുപത്രിയിലുമെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍