ഇന്ധന വിലവര്‍ദ്ധനവ്; നില്‍പ്പ്സമരം നടത്തി
പുല്‍പ്പള്ളി: പെട്രോളിയം, പാചകവാതക വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എസ് പുല്പള്ളി മേഖലകമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്പള്ളി പോസ്റ്റ് ഓഫീസിന് മുന്നില്‍ നില്‍പ്പുസമരം നടത്തി. ദൈനംദിനമുള്ള ഇന്ധന വിലവര്‍ദ്ധനവ് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് വിലവര്‍ധന പിന്‍വലിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.കോണ്‍ഗ്രസ്.എസ് വയനാട് ജില്ലാ ട്രഷറര്‍ കെ ആര് ജയരാജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ ഷൈജു വി കൃഷ്ണന് അധ്യക്ഷനായിരുന്നു. പി ടി നിധിന്, പി ഡി സജി, സുജിത്ത് കളരിപ്പാട്ട് കെ എന്‍ ഷാജി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍