ഓക്സിജന്‍ കോണ്‍സന്ററേറ്റര്‍ വാങ്ങി നല്കി
പുല്‍പ്പള്ളി: പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് വിജയാ ഹയര്‍ സെക്കണ്ടറി സ്ക്കൂളിലെ അധ്യാപകരുടെ നേതൃത്വത്തില്‍ സ്വരൂപിച്ച ഫണ്ടുപയോഗിച്ച് ഓക്സിജന്‍ കോണ്‍സന്ററേറ്റര്‍ വാങ്ങി നല്കി അധ്യാപകര്‍ മാതൃകയായി. കോവിഡ് രോഗത്തെ തുടര്‍ന്ന് രോഗികള്‍ക്ക് ഓക്സിജന്റെ ആവശ്യകതയേറിയതോടെയാണ് 75000 ത്തോളം രൂപ വിലയുള്ള ഓക്സിജന്‍ കോണ്സ്ട്രറ്റര് വാങ്ങി നല്‍കിയത്. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.തോമസിന് ഓക്സിജന്‍ കോണ്‍സന്ററേറ്റര്‍ കൈമാറി. സ്കൂള്‍ മനേജര്‍ അഡ്വ.പി.സി ചിത്ര ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ശശികുമാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുകു ,സെക്രട്ടറി തോമസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാധകൃഷ്ണന്,വി.ആര് സതീഷ് ,സോജന്, ബോബി, എന്നിവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms