വീടുകളില്‍ പ്രതിഷേധ നില്‍പ്പ് സമരം നടത്തി.
പുല്‍പ്പള്ളി: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്യത്തില്‍ വയനാട് ജില്ലയില്‍ മുഴുവന്‍ ബസ് ഉടമകളുടെയും വീടുകളുടെ മുന്നില്‍ ഡീസല്‍ വില വര്ധനക്കെതിരായും,സര്‍ക്കാരിന്റെ അവഗണനക്കും, നികുതി വര്ധനവിനെതിരായും പ്രതിഷേധ നില്‍പ്പ് സമരം നടത്തി. ലോക് ഡൗണിനെ തുടര്‍ന്ന് നിരവധി മാസങ്ങളായി സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നത് പ്രതിസന്ധികള്‍ക്ക് നടുവിലാണ്. രണ്ട് മാസമായി സര്‍വ്വീസ് നടത്താന്‍ പറ്റാത്ത അവസ്ഥയാണ്. എങ്കിലും വര്‍ധിച്ച നികുതികള്‍ നല്‍കേണ്ട അവസ്ഥയാണ്. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി.കെ ഹരിദാസ്, രഞ്ജിത്ത് റാം, ജോര്‍ജ് തോമസ്, ടി.എന്‍ സുരേന്ദ്രന്, ശിവരാമന്, ചാക്കോ, അബ്ദുള്‍ കരീം, രാജശേഖരന്, ബ്രിജേഷ് കെ.തോമസ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍