ചെന്നായ്ക്കൂട്ടം; മേയാന്‍ വിട്ട നാല് ആടുകളെ കൊന്നു.
മരക്കടവ്: മരക്കടവ് പള്ളിക്ക് സമീപം വയലില്‍ മേയാന്‍ വിട്ട ആടുകളെയാണ് ചെന്നായ്ക്കൂട്ടം കൊന്നത്. മരക്കടവ് ഉറുമ്പില്‍ കരോട്ട് തങ്കച്ചന്റെ ആടുകളെയാണ് കൊന്നത്. എട്ട് ആടുകളായിരുന്നു കബനിയോട് ചേര്‍ന്ന വയലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 5 എണ്ണത്തിനെയാണ് പിടികൂടിയത്. ഒരു ആടിനെ ഗുരുതരമായി പരിക്കേല്‍പ്പിച്ചട്ടുണ്ട്. ആടുകളുടെ കരച്ചില്‍ കേട്ടാണ് വീട്ടുകാരടക്കം വിവരം അറിയുന്നത്. എഴുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍