വാഹനങ്ങള്‍ക്ക് ഇടയില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

വാഹനങ്ങള്‍ക്ക് ഇടയില്‍പ്പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
മാനന്തവാടി: റോഡ് നിര്‍മാണത്തിനിടെ 2 വാഹനങ്ങള്‍ക്ക് ഇടയില്‍പ്പെട്ട
ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മാനന്തവാടി കൊയിലേരി റോഡ് നിര്‍മ്മാണ പ്രവര്‍ത്തിഏറ്റെടുത്ത ഏറനാട് കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ജീവനക്കാരനായ കോട്ടയംചങ്ങനാശ്ശേരി കോട്ടമുറി സുധാസദനം സുരേന്ദ്രന്‍ (66) ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് ഒന്നരയോടെ മാനന്തവാടിവള്ളിയൂര്‍ക്കാവ് റോഡില്‍ ഫയര്‍ സ്‌റ്റേഷന് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ സുരേന്ദ്രനെ ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു.സുരേന്ദ്രന്‍ ഓടിച്ച ടാങ്കറില്‍ നിന്ന് ഡീസല്‍ എത്തിച്ച് മറ്റ് വാഹനങ്ങളില്‍നിറക്കുന്നതിനിടെ അബദ്ധത്തില്‍ 2 വാഹനങ്ങള്‍ക്ക് ഇടിയില്‍പ്പെടുകയായിരുന്നുഎന്നാണ് ദൃക്‌സാസാക്ഷികളുടെ വിശദീകരണം.
മൃതദേഹം മാനന്തവാടി മെഡിക്കല്‍കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 6 വര്‍ഷത്തോളമായി ഇദ്ദേഹം ഏറനാട് കണ്‍സ്ട്രക്ഷനില്‍
ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ശ്രീലത. മകന്‍: നീബീഷ്. കിഫ്ബി
പദ്ധതിയുടെ ഭാഗമായ കൈതക്കല്‍ റോഡ് നിര്‍മാണം തുടങ്ങിയപ്പോള്‍ മുതല്‍ ജോലിസ്ഥലത്തുള്ള സുരേന്ദ്രന്‍ നാട്ടുകാരുമായി നല്ല ബന്ധം
പുലര്‍ത്തിയിരുന്നയാളാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms