കണിയാമ്പറ്റയില്‍ 35 ലിറ്ററോളം കര്‍ണ്ണാടക നിര്‍മ്മിത മദ്യവുമായി യുവാവ് പിടിയില്‍
കണിയാമ്പറ്റ: രഹസ്യവിവരത്തെ തുടര്‍ന്ന് കല്‍പ്പറ്റ എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ബാബുരാജും സംഘവും കണിയാമ്പറ്റയില്‍ നടത്തിയ പരിശോധനയില്‍ 34.380 ലിറ്റര്‍ (191 പാക്കറ്റ്) കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് കണിയാമ്പറ്റ അമ്പലക്കുന്ന് വീട്ടില്‍ കെ മണികണ്ഠന്(35) നെ അറസ്റ്റ് ചെയ്തു.ഇയാളുടെ വീടിന്റെ പുറകുവശത്തെ പറമ്പില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം.എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.കെ ഷാജി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എം ലത്തീഫ്,കെ.വി പ്രകാശന്, അമല്‍ദേവ് സി.ജി,ഷിനോജ് എം.ജെ,പ്രോമിസ് എം.പി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ശ്രീജമോള്‍ പി.എന്‍,ഡ്രൈവര്‍ സന്തോഷ്കുമാര്‍.എ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമത്തില്‍ നിന്നും കുട്ടത്തോണി വഴി കടത്തി നല്കുന്ന മദ്യമാണിത്. ഇരട്ടിയോളം വിലയ്ക്കാണ് പ്രസ്തുത മദ്യം മണികണ്ഠന് വില്‍പ്പന നടത്തിവന്നിരുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍