യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി.
മുള്ളന്‍കൊല്ലി: ലക്ഷദ്വീപ് നിവാസികളുടെ സമാധാനപരമായ ജീവിതത്തെ തന്നെ ചോദ്യം ചെയ്യുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാന്‍ ലക്ഷ്വദീപ് നിവാസികളോടുള്ള കേന്ദ്ര അഡ്മിനിസ്‌ട്രേറ്ററുടെ ക്രൂരനിയമനടപടികള്‍ നിര്‍ത്തിവെച്ച് പാവപ്പെട്ട ദ്വീപ് നിവാസികള്‍ക്ക് ഭയം കൂടാതെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, ദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും യൂത്ത് കോണ്‍ഗ്രസ് മുള്ളന്‍ കൊല്ലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പാടിച്ചിറ പോസ്റ്റ് ഓഫീസിന് മുന്‍പില്‍ പ്രതിഷേധ സമരം നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് മൂരിയന്‍കാവില്‍ സമരം ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ട ലം പ്രസിഡന്റ് ജോമറ്റ് വാദ്യത്ത് അദ്ധ്യക്ഷത വഹിച്ചു. തോമസ് പാഴൂക്കാല, മിഥുന്‍ കടുപ്പില്‍, പ്രിന്‍സ് അള്ളുങ്കല്‍, അമല്‍ വാവശേരിയില്‍, നിഥിന്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍