എല്‍.ഡി.എഫ് പ്രതിഷേധ സമരം നടത്തി
അമ്പലവയല്‍: ലക്ഷദ്വീപിനെ സംരക്ഷിക്കുക, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയും ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ അമ്പലവയല്‍ പഞ്ചായത്തില്‍ രണ്ട് കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തി.നെല്ലാറച്ചാല്‍ പോസ്റ്റോഫീസിന് മുന്നില്‍ നടന്ന സമരം സിപിഐ(എം) അമ്പലവയല്‍ ലോക്കല്‍ സെക്രട്ടറി എ രാജന് ഉദ്ഘാടനം ചെയ്തു. സതീശന് അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റിയംഗം അനീഷ് ബി നായര്‍ സംസാരിച്ചു. കെ കെ രാധാകൃഷ്ണന് സ്വാഗതവും ജയന് പള്ളവയല്‍ നന്ദിയും പറഞ്ഞു.കാരച്ചാല്‍ പോസ്റ്റോഫീസിന് മുന്നില്‍ നടന്ന സമരം സിപിഐ(എം) ബത്തേരി ഏരിയ കമ്മിറ്റിയംഗം എന്‍ പി കുഞ്ഞുമോള്‍ ഉദ്ഘാടനം ചെയ്തു. ജനതാദള്‍ (എസ്) ജില്ലാ കമ്മിറ്റിയംഗം പി സി മാത്യു അധ്യക്ഷത വഹിച്ചു. പി ടി കുര്യാച്ചന് സ്വാഗതവും, സരുണ്‍ മാണി നന്ദിയും പറഞ്ഞു. അമ്പലവയല്‍ ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ പൈലിക്കുഞ്ഞ്, ഗിരിജ മധു തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍