50 കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്കി
പുല്‍പ്പള്ളി: പുല്‍പ്പള്ളി ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി 50 കുടുംബങ്ങള്‍ക്ക് ലോക്ക്ഡൗണ്കാല സാമ്പത്തിക സഹായം നല്കി മാതൃകയായി. സഹകരണ സംഘം ഓഫീസില്‍ നടന്ന ചടങ്ങില്‍ ധനസഹായ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും സംഘത്തിലെ അംഗവുമായ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. പ്രസിഡന്റ് കെ.എ സ്ക്കറിയ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ സജി പെരുമ്പില്‍, ശ്രീലത സുകുമാരന്‍, ജെ.അനില്‍കുമാര്‍, സുസ്മിത കെ.എസ്, എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍