യു.ഡി.എഫ് പ്രതിഷേധ ദിനം ആചരിച്ചു
തവിഞ്ഞാല്‍: പാലിയേറ്റീവ് നഴ്സ് ഇന്റര്‍വ്യു തടസപ്പെടുത്തുകയും ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്സണ്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിച്ച് തവിഞ്ഞാലില്‍ യു.ഡി.എഫ് പ്രതിഷേധ ദിനം ആചരിച്ചു. കണ്ടൈന്‍മെന്റ് സോണ്‍ ഒഴിച്ചുള്ള വാര്‍ഡുകളിലാണ് പ്രതിഷേധം നടന്നത്.തലപ്പുഴ ചുങ്കത്ത് നടന്ന പ്രതിഷേധ ദിനാചരണം യു.ഡി.എഫ് പഞ്ചായത്ത് ചെയര്മാന് ജോസ് പാറക്കല്‍ ഉദ്ഘാടനം ചെയ്തു. തവിഞ്ഞാല്‍ പഞ്ചായത്തില്‍ ഇക്കഴിഞ്ഞ മെയ് 31 ന് നടത്താനിരുന്ന പാലിയേറ്റീവ് നഴ്സ് ഇന്റര്‍വ്യു എല്‍.ഡി.എഫ് പഞ്ചായത്ത് മെമ്പര്‍മാരും പ്രവര്‍ത്തകരും തടസപ്പെടുത്തിയിരുന്നു.അന്ന് നടന്ന സംഘര്‍ഷത്തില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയപേഴ്സണ്‍ കമറുനിസയുടെ കൈ ഒടിയുകയും മറ്റ് രണ്ട് യു.ഡി.എഫ് മെമ്പര്‍മാര്‍ക്ക് പരി കേല്ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന് ആരോപിച്ചാണ് യു.ഡി.എഫ്ന് ഇന്ന് തവഞ്ഞാല്‍ പഞ്ചായത്തില്‍ പ്രതിഷേധ ദിനം സംഘടിപ്പിച്ചത്. കണ്ടെയിന്മെന്റ് സോണ്‍ ഒഴിച്ചുള്ള കേന്ദ്രങ്ങളില്‍ പ്രതിഷേധ ദിനം സംഘടിപ്പിച്ചു. തലപ്പുഴ ചുങ്കത്ത് നടന്ന പ്രതിഷേധ ദിനം യു.ഡി.എഫ് പഞ്ചായത്ത് ചെയര്മാന് ജോസ് പാറക്കല്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ പി.കെ.സിദ്ധീഖ് അധ്യക്ഷത വഹിച്ചു. ടി.കെ.ഗോപി, ലൈജി തോമസ്, എം.കെ.ജബ്ബാര്‍, മുജീബ് ചുങ്കം തുടങ്ങിയവര്‍ സംസാരിച്ചു. മറ്റ് കേന്ദ്രങ്ങളില്‍ യു.ഡി.എഫ് പഞ്ചായത്ത് തല നേതാക്കള്‍ പ്രതിഷേധ ദിനം ഉദ്ഘാടനം ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms