സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ദിനം രോഗികള്‍ക്ക് ഭക്ഷണവുമായി റെയിഞ്ചര്‍ ശശികുമാര്‍
പുല്‍പ്പള്ളി: ലോക്ക്ഡൗണില്‍ പുല്‍പ്പള്ളി ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ ട്രാഫിക് ഡ്യൂട്ടിയിലേര്‍പ്പെട്ട പോലീസുകാര്‍ക്കും, കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഉച്ചഭക്ഷണം നല്‍കി ചെതലയം ഫോറസ്റ്റ് റെയ്ഞ്ചര്‍ ശശികുമാര്‍. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ദിവസമായിരുന്നു ശശികുമാര്‍ സന്നദ്ധ പ്രവര്‍ത്തന രംഗത്തും സജീവമായത്. രണ്ട് തവണ കടുവയുടെ ആക്രമണത്തില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. 36 വര്‍ഷത്തെ സര്‍വ്വീസിന് ശേഷമാണ് അദ്ദേഹം ജോലിയില്‍ നിന്നും വിരമിച്ചത്. വര്‍ഷങ്ങളായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമാണ്. ഭക്ഷണ കിറ്റുകളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി തോമസ്, ഗ്രാമ പഞ്ചായത്തംഗം മണി പാമ്പനാല്‍, സിബി, ബെന്നി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍