മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി
പുല്‍പ്പള്ളി: മഴക്കാലപൂര്‍വ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പുല്‍പ്പള്ളി പഞ്ചായത്തിലെ കുടുംബശ്രീയുടെയും വ്യാപാരികളുടെയും വിവിധ സന്നദ്ധ സംഘടനങ്ങളുടെയുടെയും നേതൃത്വത്തില്‍ പുല്‍പ്പള്ളി ടൗണില്‍ നടത്തിയ ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു. ജൂണ്‍ 5 വരെയാണ് 20 വാര്‍ഡുകളിലെ ടൗണുകളിലും വീടുകളിലുമുള്‍പ്പെടെ ശുചീകരണ പ്രവൃത്തി നടത്തുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാ സുകു, ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ്, സെക്രട്ടറി തോമസ്, ഫാ.സജി, അനില്‍ സി.കുമാര്‍, മണി പാമ്പനാല്‍, ബാബു എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍