ബെഡ്ഷീറ്റുകളും പി.പി.ഇ കിറ്റുകളും സി.എഫ്.എല്‍.ടിസിയിലേക്ക് നല്കി
പുല്‍പ്പള്ളി: കോവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ആവശ്യമായ ബെഡ്ഷീറ്റുകളും പി.പി.ഇ കിറ്റുകളും പെരിക്കല്ലൂര്‍ സെന്റ് തോമസ് ഫൊറോനയിലെ ആര്.ആര്.ടി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്തിന് കൈമാറി. ഫാ. മാത്യു മേലേടത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയന് ഇവ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്സി ബെന്നി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലില്ലി തങ്കച്ചന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ.ജോസ്, ജോസ് നെല്ലേടം, ചന്ദ്രബാബു, ജിസ്റ മുനീര്‍, ഷിജോയ് മാപ്ലിളശ്ശേരി, ഇ.കെ.രഘു, സിറിള്‍ തേക്കുമൂട്ടില്‍, പ്രിന്‍സ് അള്ളുകള്‍, സാബു ചേരിയില്‍, ഷോബിത്, അമല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍