മോദി സര്‍ക്കാരിന്റെ വാര്‍ഷികം;പട്ടിക വര്‍ഗ്ഗ മോര്‍ച്ച രക്തദാനം നടത്തി
മാനന്തവാടി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പട്ടിക വര്‍ഗ്ഗ മോര്‍ച്ച രക്തദാനം നടത്തി. രണ്ടാം വാര്‍ഷികം ബി.ജെ.പി സംസ്ഥാന തലത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പട്ടികവര്‍ഗ്ഗമോര്‍ച്ച രക്തദാന ക്യാമ്പ് നടത്തിയത്. മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നടന്ന രക്തദാന ക്യാമ്പ് എസ്.ടി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ മുകുന്ദന് പള്ളിയറ രക്തദാനം നടത്തി ഉദ്ഘാടനം ചെയ്തു. സി.എ ബാബു, ചന്ദ്രന് ഐനിത്തേരി, മഹേഷ് കോണിച്ചാല്, ചന്ദ്രന് പെരുഞ്ചോല, അരീക്കര ചന്തു, കൊല്ലിയില്‍ രാജന്, ബിജെപി മാനന്തവാടി മുന്‍സിപ്പല്‍ പ്രസിഡണ്ട് ഷിംജിത്ത് കണിയാരം തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍