മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ആരംഭിച്ചു.
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ കോവിഡ് 19 രണ്ടാം തരംഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ 18 വാര്‍ഡിലെ മുഴുവന്‍ ജനങ്ങള്‍ക്ക് 24 മണിക്കൂറും മെഡിക്കല്‍ സേവനം ഉറപ്പാക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ആരംഭിച്ചു. ഇതിനായി ഒരു പ്രത്യേക വാഹനവും, എം.ബി.ബി.എസ്, നേഴ്സ്, പാരാമെഡിക്കല്‍ തുടങ്ങിയ കോഴ്സുകള്‍ പഠിക്കുന്നവരും, പൂര്‍ത്തിയാക്കിയവരുമായ സന്നദ്ധ സേന അംഗങ്ങളെയും ക്രമീകരിച്ചിട്ടുണ്ട്. മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ലില്ലി തങ്കച്ചന് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.കെ ജോസ്, യു.കെ.രഘു ,ജോസ് നെല്ലേടം, ഷിനു കച്ചിറയില്‍ ,ഷി ജോയ് മാപ്ലിളശ്ശേരി, എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍