125 പള്‍സ് ഓക്സിമീറ്റര്‍ നെന്മേനിക്ക് നല്കി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന
ബത്തേരി: നെന്മേനി ഗ്രാമപഞ്ചായത്തില്‍ പള്‍സ് ഓക്സിമീറ്റര്‍ സംഭാവന ചെയ്ത് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ്മ. സുല്‍ത്താന്‍ ബത്തേരി സെന്റ് ജോസഫ് ഹയര്‍സെക്കണ്ടറി സ്കൂളിലെ 1991 ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് കോവിഡ് കാലത്ത് മാതൃകയായത്.125 പള്‍സ് ഓക്സിമീറ്ററുകളാണ് ഇവര്‍ സംഭാവന നല്‍കിയത്.കോവിഡിന്റെ രണ്ടാം വരവില്‍ ജില്ലയില്‍ തന്നെ ഏറ്റവുമധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ഒന്നാണ് നെന്മേനി. വീടുകളില്‍ കഴിയുന്ന രോഗികളുടെ ഓക്സിജന്‍ നില അളക്കാന്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ഓക്സിമീറ്റര്‍ ആവശ്യത്തിനില്ലാത്തത് പഞ്ചായത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നുഇതിനേ തുടര്‍ന്ന് ഭരണസമിതി പള്‍സ് ഓക്സി മീറ്റര്‍ ചലഞ്ച് പ്രഖ്യാപിച്ച് ഓക്സി മീറ്ററുകള്‍ ശേഖരിക്കാന്‍ ശ്രമം ആരംഭിച്ചിരുന്നു. ചലഞ്ചില്‍ പങ്കെടുത്ത പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ പ്രതിനിധി എല്‍ദോ വര്‍ഗീസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയലിന് ഓക്സിമീറ്ററുകള്‍ കൈമാറി.വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ വി ശശി,ജയ മുരളി, സുജാത ഹരിദാസ്, സെക്രട്ടറി എം വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍