കോവിഡ് പ്രതിരോധത്തിന് സഹായഹസ്തവുമായി നാഷണല്‍ സര്‍വീസ് സ്കീം വോളണ്ടിയര്‍മാര്‍
പുല്‍പ്പള്ളി: പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പള്‍സ് ഓക്സിമീറ്ററുകളും, പി പി ഇ കിറ്റുകളും ഗ്രാമപഞ്ചായത്തിന് കൈമാറി. ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീം തുടരണം ജാഗ്രത പദ്ധതിയുടെ ഭാഗമായാണ് സാധനങ്ങള്‍ കൈമാറിയത്. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍, സെക്രട്ടറി വി.ഡി. തോമസ് എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുഗു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജോളി നരിതൂക്കി, ശ്രീദേവി മുല്ലക്കല്‍, എം.ടി. കരുണാകരന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര് ജയരാജ്, പ്രോഗ്രാം ഓഫീസര്‍ ദിനേശ് കുമാര്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാരായ മിലിയ സൂസണ്‍, എല്‍ദോ, നിയ ജേക്കബ്, നന്ദന ബാബു, അശ്വിന് കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍