പൊതിച്ചോര്‍ വിതരണവുമായി യൂത്ത് കോണ്‍ഗ്രസ്
മീനങ്ങാടി: അന്നം അകലെയല്ല എന്ന മുദ്രാവാക്യവുമായി ലോക്ഡൗണ്‍ ദിവസങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് മീനങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊതിച്ചോറുകള്‍ വിതരണം ചെയ്തു. മീനങ്ങാടി ടൗണിലെത്തുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്കും, ലോറി തൊഴിലാളികള്‍ക്കുമാണ് പൊതിച്ചോര്‍ വിതരണം ചെയ്യുന്നത്. ലോക്ഡൗണ്‍ അവസാനിക്കുന്നതുവരെ ഇത് തുടരാനാണ് മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നും ശേഖരിക്കുന്ന പൊതിച്ചോറുകളാണ് നല്‍കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍