ഭക്ഷണവിതരണ പദ്ധതി ആരംഭിച്ചു
ബത്തേരി: ഡി.വൈ.എഫ്.ഐ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ സി.എഫ്.എല്‍.ടി.സി കളിലേക്ക് ഭക്ഷണ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഭക്ഷണം പാചകം ചെയ്താണ് സി.എഫ്.എല്‍.ടി.സി കളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കുന്നത്. എം.എസ് വിശ്വനാഥന്, ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ലിജോ ജോണി എന്നിവര്‍ ചേര്‍ന്ന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന് ഭക്ഷണം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡണ്ട് നിധിന്, ഋതുഷോബ്, പ്രശോഭ്, റാഷിദ്, ശരത് മലങ്കര,ഹരികൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.ബത്തേരി ടൗണില്‍ അകപ്പെട്ട് പോകുന്നവര്‍ക്കും തെരുവില്‍ താമസിക്കുന്നവര്‍ക്കും ഭക്ഷണം നല്കുന്ന പ്രവര്‍ത്തനവും ഡി.വൈ.എഫ്.ഐ തുടര്‍ന്ന് വരുന്നുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍