കോവിഡ് പ്രതിരോധം; കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു
ആലത്തൂര്‍: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ കോവിഡ് പ്രവര്‍ത്തങ്ങളുടെ സുഗമമായ ഏകോപനത്തിനായി ശശിമല ഗവണ്മെന്റ് യു.പി സ്‌കൂളില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍ ഷിജോയ് മാപ്ലശ്ശേരി കണ്‍ട്രോള്‍ റൂമീന്റെ ഉദ്ഘടനം നിര്‍വഹിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന ചടങ്ങില്‍ നോഡല്‍ ഓഫീസര്‍ ബിന്ദു അഗസ്റ്റിന്‍, ആശ പ്രവര്‍ത്തകരായ മിനി അരുമാലിയില്‍, ഉമ സന്തോഷ്, ആര്‍.ആര്‍.ടി ലീഡര്‍ ജിബിന്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍