കോവിഡ് പ്രതിരോധം; കണ്‍ട്രോള്‍ റൂം തുടങ്ങി
പനമരം: പനമരംഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ ചുണ്ടക്കുന്നിലെ കരിമ്പുമ്മല്‍ അംഗണ്‍വാടിയില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കണ്‍ട്രോള്‍ റൂം തുടങ്ങി. വാര്‍ഡ് മെമ്പര്‍ അജിത്ത് വി.സി യുടെ അദ്ധ്യക്ഷയില്‍ പനമരം ബ്ലോക്ക് മെമ്പര്‍ സജേഷ് സെബാസ്റ്റ്യന്‍ കണ്‍ട്രോള്‍ റൂം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് തല എ.ഡി.എസ് സുധ, റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളായ മുരളി, കുഞ്ഞികൃഷ്ണന്‍, ഗ്രീഷ്മ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍