മുംബൈ ബാര്‍ജ് ദുരന്തം; ഒരു വയനാട് സ്വദേശി കൂടി മരണപ്പെട്ടു
വടുവഞ്ചാല്‍: മുംബൈയിലുണ്ടായ ടൗട്ടെ ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ബാര്‍ജ് (കൂറ്റന്‍ ചങ്ങാടം) അപകടത്തില്‍പെട്ട് ഒരു വയനാട് സ്വദേശി കൂടി മരണപ്പെട്ടു.മൂപ്പൈനാട് പഞ്ചായത്തിലെ വടുവഞ്ചാല്‍ വളവ് കല്ല്കെണി മേലെവെള്ളേരി വീട്ടില്‍ സുധാകരന്റെയും ദേവയാനിയുടെയും മകന് സുമേഷ് (31) ആണ് മരിച്ചത്.മാത്യു കണ്‍സ്ട്രക്ഷനില്‍ എഞ്ചിനീയറായി ജോലി ചെയ്തുവരുകയായിരുന്നു. മുംബൈ ഹൈയില്‍ ഒ.എന്‍.ജി.സി യുടെ വര്‍ക്ക് നടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.കല്‍പ്പറ്റ പള്ളിക്കുന്ന് സ്വദേശി ജോമിഷ് ജോസഫ് പുന്നന്താനം (36) ന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഭാര്യ: ദൃശ്യ.സഹോദരന്: സുഭാഷ്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍