4 ലിറ്റര്‍ ചാരായവും, 60 ലിറ്റര്‍ വാഷും എക്സൈസ് പിടികൂടി.
പുല്‍പ്പള്ളി: വയനാട് എക്സൈസ് എന്ഫോഴ്സ്മെന്റ്ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് പുല്‍പ്പള്ളി ചണ്ണോത്തുകൊല്ലി, ഇല്ലിച്ചോട് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 4 ലിറ്റര്‍ ചാരായവും, 60 ലിറ്റര്‍ വാഷും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചാണ്ണോത്തുകൊല്ലി പുത്തന്‍കണ്ടത്തില്‍ പി.കെ ശശി എന്നയാള്‍ക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു. പ്രതി തത്സമയം ഓടി രക്ഷപ്പെട്ടതിനാല്‍ അറസ്റ്റ് ചെയ്തിട്ടില്ല.എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത് ചന്ദ്രന്, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ജി.അനില്‍ കുമാര്‍, പി.പി ശിവന്, സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ ജിതിന്, സനൂപ്, അനില്‍, സുരേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍