കബനി നദിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
പുല്‍പ്പള്ളി: കേരള-കര്‍ണാടക അതിര്‍ത്തിയിലെ കമ്പനി നദിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന മധ്യവയസ്കന്റെ മൃതദേഹമാണ് പുഴയില്‍ കണ്ടെത്തിയത് ഇന്ന് ഒരു മണിയോടെയാണ് മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പുല്‍പ്പള്ളി പോലീസിന്റെയും ബത്തേരി ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ മൃതദേഹം കരയ്ക്കടുപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായ കനത്ത മഴയെ തുടര്‍ന്ന് കബനി നദിയില്‍ ജലനിരപ്പ് ഉയര്‍ന്ന അവസ്ഥയിലാണ് മൃതദേഹം ഒഴുകിയെത്തിയതാണോയെന്നും സംശയിക്കുന്നു. ആര്.ടി.പി.സി.ആര് ടെസ്റ്റിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍