മഴക്കെടുതി: വയനാട്ടില്‍ 24 വീടുകള്‍ ഭാഗീകമായി തകര്‍ന്നു
കല്‍പ്പറ്റ: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റിലും വയനാട് ജില്ലയില്‍ 24 വീടുകള്‍ ഭാഗീകമായി തകര്‍ന്നതായി പ്രാഥമിക കണക്കുകള്‍. 22.35 ലക്ഷം രൂപയുടെ നാശനഷ്ടമാണ് നിലവില്‍ ജില്ലാ ഭരണകൂടം കണക്കാക്കിയിരിക്കുന്നത്. പലയിടങ്ങളിലും വീടിന് മുകളില്‍ മരം പൊട്ടി വീണും മണ്ണിടിച്ചിലില്‍ മൂലവുമാണ് നാശനഷ്ടമുണ്ടായത്. സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 10 വീടുകളും മാനന്തവാടിയില്‍ 9 വീടുകളും വൈത്തിരിയില്‍ 5 വീടുകളുമാണ് ഭാഗീകമായി തകര്‍ന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍