ലോക്ക്ഡൗണ്‍ നിയന്ത്രണ ലംഘനം; ഇന്ന് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കല്‍പ്പറ്റ: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെതിരെ വയനാട് ജില്ലയില്‍ ഇന്ന് വൈകുന്നേരം 5 മണി വരെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ശരിയായ വിധം മാസ്‌ക്ക് ധരിക്കാത്തതിന് 79 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 76പേര്‍ക്കെതിരെയും പിഴ ചുമത്തി. വ്യക്തമായ കാരണമില്ലാതെഅനാവശ്യമായി റോഡിലിറങ്ങിയ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു.ജില്ലയില്‍ ഇന്ന് 2 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പോസ്റ്റിവായിട്ടുണ്ട്.ലോക്ക് ഡൌണിന്റെ പശ്ചാത്തലത്തില്‍ അവശ്യ സര്‍വ്വീസ് നടത്തുന്ന കടകള്‍രാത്രി 07.30 മണിക്കും ഭക്ഷണം പാര്‍സല്‍ കൊടുക്കുന്ന ഹോട്ടലുകള്‍ രാത്രി 09.30മണിക്കും അടക്കേണ്ടതും, കണ്ടൈന്‍മെന്റ് സോണുകളില്‍ അവശ്യ സര്‍വ്വീസ്നടത്തുന്ന കടകള്‍ വൈകീട്ട് 5 മണിക്കും ഭക്ഷണം പാര്‍സല്‍ കൊടുക്കുന്ന ഹോട്ടലുകള്‍ രാത്രി 07.30 മണിക്കും അടക്കേണ്ടതാണ്.ജില്ലയില്‍ കോവിഡ് രോഗ ടെസ്റ്റ് പോസ്റ്റിവിറ്റി റേറ്റ് കൂടുന്നസാഹചര്യത്തില്‍ ജില്ലയില്‍ വരും ദിവസങ്ങളിലും നിയന്ത്രണങ്ങള്‍കര്‍ശനമാക്കുമെന്നും അനാവശ്യമായി വാഹനങ്ങളുമായി പുറത്തുഇറങ്ങുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍