പെരുന്നാള്‍ ദിനത്തില്‍ നിര്‍ധനരായവര്‍ക്ക് ഭക്ഷണം നല്‍കി മുസ്തഫ
പുല്‍പ്പള്ളി: ചെറിയ പെരുന്നാള്‍ ദിനത്തില്‍ നിര്‍ധനരായവര്‍ക്ക് ഭക്ഷണം നല്‍കി മാതൃകയാവുകയാണ് പുല്‍പ്പള്ളിയിലെ സര്‍ക്കാര്‍ ആശുപത്രി പരിസരത്തെ ഹോട്ടല്‍ ഉടമയായ മുസ്തഫ .ലോക് ഡൗണ്‍ ആയതിനാല്‍ ടൗണിലെ ഹോട്ടല്‍ ഉള്‍പ്പെടെ അടച്ചതോടെ ആശുപത്രിയിലെ രോഗികള്‍ക്കും സഹായികള്‍ക്കുള്‍പ്പെടെ മുസ്തഫയുടെ കടയില്‍ നിന്നാണ് ഭക്ഷണം നല്‍കിയിരുന്നത്. എന്നാല്‍ ഇന്ന് പെരുന്നാള്‍ ആഘോഷ ദിനത്തില്‍ വീട്ടിലെ ആഘോഷങ്ങള്‍ ഒഴിവാക്കി ടൗണിലും മറ്റും നിര്‍ധനരായവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കിയാണ് മുസ്തഫയും കുടുംബവും ചെറിയപ്പെരുന്നാള്‍ ആഘോഷിച്ചത്. ടൗണിലും മറ്റും ഉള്ള 200 ഓളം ആളുകള്‍ക്ക് അപ്പവും കോഴിയും, ബിരിയാണിയും ഉള്‍പ്പെടെയുള്ള വിഭവങ്ങളാണ് പാര്‍സല്‍ നല്‍കിയത്. ടൗണിലുള്ള പാര്‍സല്‍ നല്‍കിയിരുന്ന ഹോട്ടലുകളുള്‍പ്പടെ പൂര്‍ണ്ണമായി അടച്ചിട്ട തിനാല്‍ നിര്‍ധനരായവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മുസ്തഫയും കുടുംബവും. നേരത്തെ മുതല്‍ തന്നെ ആശുപത്രിയില്‍ എത്തുന്ന നിര്‍ധയ രോഗികള്‍ക്കും സഹായികള്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കാറുണ്ട്. കഴിഞ്ഞ വര്‍ഷം കോവിഡ് കാലത്ത് മുസ്തഫയുടെ പ്രവര്‍ത്തനങ്ങളെ ജില്ലാ പോലിസ് ഉള്‍പ്പെടെ അഭിനന്ദിച്ചിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍