മലമാനിനെ വേട്ടയാടിയ രണ്ട് പേര്‍ അറസ്റ്റില്‍; 80 കിലോ മല മാനിറച്ചി പിടികൂടി
മാനന്തവാടി:അപ്പപ്പാറ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ കൊണ്ടിമൂലവനത്തില്‍ നിന്നും മലമാനിനെ വേട്ടയാടിയ രണ്ട് പേരെ ബേഗൂര്‍ റെയിഞ്ച് ഓഫീസര്‍ രാകേഷിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് തിരുനെല്ലി ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ എം.വി ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ദ്വാരക എ.കെ ഹൗസ് മുസ്തഫ (45) ബത്തേരി അമ്പലവയല്‍ പടിക്കതൊടി പി.എം. ഷഫീര്‍ (30) എന്നിവരാണ് അറസ്റ്റിലായത്. തരുവണ പുലിക്കാട് സ്വദേശി സാലിം ഓടി രക്ഷപ്പെട്ടു.ഇവരില്‍ നിന്നും തോക്ക്, തിരകള്‍, ടോര്‍ച്ച് ,കത്തി, ചാക്കുകള്‍, കയര്‍, എകദേശം 80 കിലോ മലമാന്‍ ഇറച്ചിയും അവശിഷ്ടങ്ങളും പിടികൂടി.ഫോറസ്റ്റര്‍മാരയ വി.കെ ദാമോദരന്‍, കെ.കെ സുരേന്ദ്രന്‍, ബിറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എം.മാധവന്‍, ജിനു ജയിംസ്, ടി.ജെ. അഭിജിത്ത്,, കെ.പി കൃഷ്ണപ്രകാശ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍