12 ലിറ്ററോളം കര്‍ണ്ണാടക മദ്യവുമായി യുവാവ് പിടിയില്‍
തിരുനെല്ലി: വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുനെല്ലി എസ്.ഐ ദിനേശനും സംഘവും പാല്‍വെളിച്ചത്ത് വെച്ച് നടത്തിയ പരിശോധനയില്‍ ചാക്കില്‍ കെട്ടി കൊണ്ട് വരികയായിരുന്ന 11.700 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യം പിടികൂടി. മദ്യം കടത്തിയ കുറുക്കന്മൂല വടക്കെ തോട്ടത്തില്‍ ജിനേഷ് (37) നെ അറസ്റ്റ് ചെയ്തു. 90 മില്ലിയുടെ 8 പാക്കറ്റും, 180 മില്ലിയുടെ 61 പാക്കറ്റുമാണ് പിടികൂടിയത്. ആദിവാസി മേഖലകളിലും മറ്റും മൂന്നും നാലും ഇരട്ടി വിലയ്ക്കാണ് ഇത്തരത്തില്‍ കൊണ്ടുവരുന്ന മദ്യം വില്‍ക്കുന്നത്. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മദ്യം, കഞ്ചാവ് കടത്ത് തടയുന്നതിനായി ലഹരി വിരുദ്ധ സ്ക്വാഡുകളുടെ പ്രവര്‍ത്തനം വിപുലീകരിച്ച് ഊര്‍ജ്ജിതമാക്കണമെന്നാണ് പൊതുജനത്തിന്റെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍