സപ്ലൈകോ ഉത്പ്പന്നങ്ങള്‍ വീടുകളിലെത്തും
കല്‍പ്പറ്റ: കോവിഡ് വ്യാപനത്തി ന്റെ സാഹചര്യത്തില്‍ വയനാട് ജില്ലയിലെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഡോര്‍ ഡെലിവറി സംവിധാനം ആരംഭിച്ചു. കുടുംബശ്രീയുമായി കൈകോര്‍ത്താണ് ഡോര്‍ ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലാണ് നിലവില്‍ ഡോര്‍ ഡെലിവറി സംവിധാനം ആരംഭിച്ചത്. 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഡോര്‍ഡെലിവറി സംവിധാനം ലഭ്യമാകും. ഡെലിവറി നിരക്ക് 2 കി.മീ വരെ 40 രൂപ, 2 മുതല്‍ 5 കി.മീ വരെ 60 രൂപ, 5 മുതല്‍ 10 കി.മീ വരെ 100 രൂപ. ബില്‍ തുക സാധനങ്ങള്‍ ഡെലിവറി നല്കുമ്പോള് നല്‍കേണ്ടതാണ്. ഡോര്‍ ഡെലിവറി സംവിധാനത്തിനായി ബന്ധപ്പെടേണ്ട വാട്സാപ്പ് നമ്പറുകള്‍: മാനന്തവാടി: 9539969982, 9562362315 , . ബത്തേരി: 9539383515, കല്‍പ്പറ്റ: 9446347781.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍