ഓക്സിജന്‍ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണും:വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
കല്‍പ്പറ്റ: വയനാട് ജില്ലയിലേക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്ന കോഴിക്കോട്ടെ ഏജന്‍സിക്ക് ഓക്സിജന്‍ ലഭിക്കാന്‍ വൈകിയതാണ് കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് (തിങ്കള്‍) ഓക്സിജന്‍ സംബന്ധമായ പ്രതിസന്ധിക്ക് കാരണമായത്. ഇത് പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടം അടിയന്തരമായ നടപടി സ്വീകരിച്ചു വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഓക്സിജന്‍ മോണിറ്റര്‍ ചെയ്യുന്നതിന് ജില്ലയില്‍ വിപുലമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആശുപത്രികളിലെ ഓക്സിജന്‍ ദൗര്‍ലഭ്യം സംബന്ധിച്ച് ഡി പി എം എസ് മുഖേന ജില്ലാതല വാര് റൂമില്‍ സമയബന്ധിതമായി അറിയിക്കണം എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇവിടെ നിന്ന് അത് സ്റ്റേറ്റ് വാര് റൂമിലേക്ക് കൈമാറും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍