23 ലിറ്ററോളം മദ്യവും, 122 പാക്കറ്റ് ഹാന്‍സും പിടികൂടി
മാനന്തവാടി: 168 പാക്കറ്റ് കര്‍ണാടക നിര്‍മിത മദ്യവും 122 പാക്കറ്റ് ഹാന്‍സും വീട്ടില്‍ അനധികൃതമായി വില്‍പനക്കായി സൂക്ഷിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. പയ്യമ്പള്ളി ഊര്‍പ്പള്ളി മടക്കുഴിയില്‍ മോഹനന്‍ (55) ആണ് അറസ്റ്റിലായത്. 180 മില്ലിയുടെ 85 പാക്കറ്റും, 90 മില്ലിയുടെ 83 പാക്കറ്റും മദ്യമാണ് പിടിച്ചെടുത്തത്. മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സനീഷിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.എ.എസ്.ഐ എ.നൗഷാദ്, സി.പി ഒ മാരായ സോഹന്‍ലാല്‍, ഇബ്രാഹിം എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍