കര്‍ശന നടപടിയുമായി പുല്‍പ്പള്ളി പോലീസ്
പുല്‍പ്പള്ളി: പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അനാവശ്യമായി വാഹനങ്ങളില്‍ പുറത്തിറക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പുല്‍പ്പള്ളി പോലീസ്. ഇതിന്റെ ഭാഗമായി പുല്‍പ്പള്ളി ടൗണിലെ വിവിധ ഭാഗങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പോലീസ് പരിശോധന കര്‍ശനമാക്കി. പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വിവിധ ആദിവാസി കോളനികളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതും ആശങ്കക്ക് ഇടയാക്കി. വരുന്ന ദിവസങ്ങളില്‍ കര്‍ശന പരിശോധനുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് പോലീസ്.താഴയങ്ങാടി, ബസ് സ്റ്റാന്റ് പരിസരം, പോലീസ് സ്റ്ററ്റേഷന്‍ റോഡ്, ആനപ്പാറ റോഡ് എന്നിടങ്ങളിലാണ് പോലീസ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍