അതിര്‍ത്തിയില്‍ കര്‍ശന പരിശോധന: ജില്ലാ പോലീസ് മേധാവി സന്ദര്‍ശനം നടത്തി
പുല്‍പ്പള്ളി: ലോക്ക്ഡൗണിനോട് അനുബന്ധിച്ച് കേരളാ കര്‍ണ്ണാടക അതിര്‍ത്തി പ്രദേശമായ കബനിതീരത്ത് പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെയായിരുന്നു ജില്ലാ പൊലീസ് മേധാവി അതിര്‍ത്തി മേഖലയായ കൊളവള്ളി മുതല്‍ പെരിക്കല്ലൂര്‍ വരെയുള്ള ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. കബനിനദി കടന്ന് ആളുകള്‍ കര്‍ണാടകയില്‍ പോയി മടങ്ങിയെത്തുന്നത് തടയുന്നതിന്റെ ഭാഗമായാണ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയത്. എ.ആര് ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരെ നിരീക്ഷണത്തിനും, പരിശോധനക്കുമായി പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ആളുകള്‍ കര്‍ണാടകയില്‍ പോയി മടങ്ങിയെത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാകലക്ടര്‍ പെരിക്കല്ലൂര്‍ മേഖലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി മേഖലയില്‍ രോഗവ്യാപനം രൂക്ഷമായി ക്കൊണ്ടിരിക്കുകയാണ്. ആ സാഹചര്യത്തില്‍ കൂടിയാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. ടൗണിലും ഗ്രാമപ്രദേശങ്ങളിലുമുള്പ്പെടെ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നന്നും അധികൃതര്‍ വ്യക്തമാക്കി. ജില്ലാകലക്ടറും, ജില്ലാ പൊലീസ് മേധാവിയും സ്ഥലം സന്ദര്‍ശിച്ചതോടെ പ്രദേശത്ത് ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. വരുംദിവസങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കാനുള്ള നടപടികളിലാണ് പൊലീസെന്ന് എസ് ഐ പ്രശാന്ത് പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍