കോവിഡ് രണ്ടാം തരംഗം; വെള്ളമുണ്ടയില്‍ ശക്തമായ പ്രതിരോധം തീര്‍ക്കും
വെള്ളമുണ്ട: കോവിഡിന്റെ രണ്ടാം തരംഗ വ്യാപനം നേരിടാന്‍ ശക്തമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളാന്‍ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ജുനൈദ് കൈപ്പാണി സര്‍വ്വകക്ഷി യോഗംഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്,സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ സി.എം.അനില്‍കുമാര്‍,മെമ്പര്‍ കൊടുവേരി അമ്മദ്, എം.മുരളീധരന്,കെ.പി. ശശികുമാര്‍,നജുമുദ്ധീന്‍ കെ.സി.കെ,കുന്നുമ്മല്‍ മൊയ്തു,കേളോത്ത് സലിം,പുത്തൂര്‍ ഉമ്മര്‍,വിനോദ് പാലിയണ,കമറുദ്ധീന്‍ കാജ,ബാബു ജെ.ഡി,എസ്.കെ.സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍