ലോക്ഡൗണ്‍: നിയന്തണങ്ങള്‍ കര്‍ശനമായി പാലിക്കണം ;അന്തര്‍ സംസ്ഥാന, ജില്ലാ അതിര്‍ത്തി റോഡുകളില്‍ ചെക്കിംഗ് പോയിന്റുകള്‍
കല്‍പ്പറ്റ: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു. ചികില്‍സ, കോവിഡ് വാക്‌സിനേഷന്‍, അവശ്യ സാധനങ്ങള്‍ വാങ്ങല്‍, ട്രെയിന്‍, വിമാന യാത്രക്കാര്‍ തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പാടുളളു. സ്വകാര്യങ്ങള്‍ വാഹനങ്ങളെ മതിയായ കാരണങ്ങളില്ലാതെ നിരത്തിലിറക്കാന്‍ അനുവദിക്കില്ല. നിയന്തണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി അന്തര്‍ സംസ്ഥാന, ജില്ലാ അതിര്‍ത്തി റോഡുകളില്‍ ചെക്കിംഗ് പോയിന്റുകള്‍ സ്ഥാപിക്കാന്‍ ജില്ലാ കളക്ടര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. യാത്രാരേഖകള്‍ പരിശോധിച്ച് ഉറപ്പാക്കിമാത്രമേ യാത്രാനുമതി നല്‍കുകയുളളു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍