ഒടുവില്‍ കൂട്ടുകാരുടെ അടുത്തേക്ക് ഫെബിനും യാത്രയായി..!
ബത്തേരി: ബന്ധുക്കളുടേയും നാട്ടുകാരുടെയും പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ഫെബിന് തന്റെ കൂട്ടുകാരുടെയടുത്തേക്ക് യാത്രയായി. ഏപ്രില്‍ 22 ന് നടന്ന അപകടത്തില്‍ കൂട്ടുകാരായ മുരളി, അജ്മല്‍ എന്നിവരോടൊപ്പമുണ്ടായിരുന്ന ഫെബിനും സാരമായി പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് മൂവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചൂവെങ്കിലും നാല് ദിവസത്തിന് ശേഷം മുരളിയും, അജ്മലും മരണത്തിന് കീഴടങ്ങി. ഒടുവില്‍ ദിവസങ്ങള്‍ക്ക് ശേഷം ഏവരുടേയും പ്രാര്‍ത്ഥനകള്‍ വിഫലമാക്കി ഫെബിനും മരണത്തിന് കീഴടങ്ങി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍