കുഴല്‍ക്കിണര്‍ നിര്‍മാണം: നിരോധനം പിന്‍വലിച്ചു
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് മെയ് 31 വരെ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. സാമാന്യം നല്ല മഴ ലഭിച്ചതിനെ തുടര്‍ന്ന് വരള്‍ച്ചാ സാധ്യത കുറഞ്ഞതിനാലാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും അനുമതി നേടിയതിനു ശേഷം മാത്രമാണ് കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്നതെന്ന് ഉറപ്പാക്കണം. ഭൂജലവകുപ്പ്, രജിസ്ട്രേഡ് ഏജന്‍സികള്‍ എന്നിവ മുഖേനയുള്ള കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിന് മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അനുമതി നല്‍കാവൂ എന്നും ജില്ലാ കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍