തമിഴ്നാട് മദ്യവുമായി ഒരാള്‍ പിടിയില്‍
വടുവഞ്ചാല്‍: വയനാട് എക്സൈസ് ഇന്റലിജന്‍സിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കല്‍പ്പറ്റ റേഞ്ച് എക്സൈസ് പാര്‍ട്ടിയും വയനാട് എക്സെസ് ഇന്റലിജന്‍സും, സംയുക്തമായി വടുവഞ്ചാലിനടുത്ത ചിത്രഗിരിയില്‍ വച്ച് നടത്തിയ വാഹന പരിശോധനയില്‍ നിയമവിരുദ്ധമായി ബൈക്കില്‍ കടത്തിക്കൊണ്ടു വന്ന 50 കുപ്പി (9 ലിറ്റര്‍) തമിഴ്നാട് മദ്യം പിടികൂടി. കേരളത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം മദ്യശാലകള്അടച്ചിട്ട സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ നിന്നും വന്‍തോതില്‍ തമിഴ്നാട് മദ്യം കേരളത്തിലേക്ക് കടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. മദ്യം കടത്തിയ മേപ്പാടി താഴെഅരപ്പറ്റ സ്വദേശി കല്ലുങ്കല്‍ വീട്ടില്‍ സുകു എ.ആര് (44)എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തു.ഇയാള്‍ മുന്‍പും അബ്കാരി കേസിലെ പ്രതിയാണ്. പ്രതി ഓടിച്ചിരുന്ന കെ.എല്‍ 13ഡി 9027 നമ്പര്‍ ഹീറോ ഹോണ്ട സ്പ്ലെന്‍ഡര്‍ വാഹനവും കസ്റ്റഡിയിലെടുത്തു.പ്രതിയെയും തൊണ്ടിമുതലുകളും നാളെ കല്‍പ്പറ്റ ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കും. ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ സുനില്‍ എം.കെ, കല്പറ്റ റേഞ്ച് ഇന്‍സ്പെക്ടര്‍ സി.സന്തോഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ ഷാജിമോന്‍, രമേഷ് ,സി.കെ ഷാജി ,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രകാശന് അമല്‍ദേവ്, ആഷിഖ് എ.ആര് െ്രെഡവര്‍ വീരാന്‍ കോയ എന്നിവരാണ് എക്സൈസ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍