രാഷ്ട്രീയ ചരിത്രം തിരുത്തിയ വലിയ വിജയം; ആഘോഷിക്കേണ്ട സമയമല്ലിതെന്ന് മുഖ്യമന്ത്രി
രാഷ്ട്രീയ ചരിത്രം തിരുത്തിയ വലിയ വിജയമാണുണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അതിരൂക്ഷമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആഘോഷങ്ങള്‍ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് നടന്നത് വലിയ തെരഞ്ഞെടുപ്പ് പോരാട്ടമാണ്. തുടക്കം മുതല്‍ തങ്ങള്‍ സ്വീകരിച്ചത് ഒരേ നിലപാടാണ്. ജനങ്ങളില്‍ സര്‍ക്കാരിന് വിശ്വാസമുണ്ടായിരുന്നു. ജനം പൂര്‍ണമായും എല്‍ഡിഎഫിനൊപ്പം നിന്നു. തെരഞ്ഞെടുപ്പ് ഫലം അഞ്ച് വര്‍ഷത്തെ സര്‍ക്കാര്‍ ഭരണത്തിനുള്ള അംഗീകാരണാണ്. ജനപിന്തുണയാല്‍ ആക്രമണങ്ങളെ പ്രതിരോധിച്ചു. കെടുതികളെ അതിജീവിക്കാന്‍ നടത്തിയ ശ്രമം ജനം കണ്ടു. നാടിന്റെ ഭാവിക്ക് തുടര്‍ഭരണമെന്ന് ജനം തീരുമാനിക്കുകയായിരുന്നു. വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍