മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി
പനമരം: ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ നടത്തി വരുന്ന മഴക്കാല പൂര്‍വ്വ ശുചീകരണ വാരാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ പനമരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനമരം ടൗണില്‍ ശുചീകരണം നടത്തി. പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അസ്യ ടീച്ചര്‍ ശുചീകരണ പ്രവൃത്തി ഉത്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ദിലീപ് എം.ജി, പ്രസിഡണ്ട് സി.കെ മുനീര്‍, പ്രജുല്‍ ,അനൂപ്, സൃജിന്‍,അമീര്‍, അനസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. പനമരം ടൗണില്‍ മുറുക്കി തുപ്പുന്നതും പുകവലിക്കുന്നതും മാലിന്യം ഇടുന്നതും തടയുന്നതിന് വേണ്ടി അധികൃതര്‍ നിയമ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍