കെ വി ഹരിദാസന്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നു.
ബത്തേരി: 30 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം നൂല്‍പ്പുഴ വില്ലേജ് ഓഫീസര്‍ കെ വി ഹരിദാസന്‍ സര്‍വീസില്‍ നിന്ന് ഇന്ന് വിരമിക്കുന്നു. പ്രളയ സമയത്തെ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാനത്ത് ഏറ്റവുമധികം ഇ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചു നല്‍കിയതും കണക്കിലെടുത്ത് 2019 ല്‍ കാണിയാമ്പറ്റ വില്ലേജ് ഓഫീസറായിരിക്കെ സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസര്‍മാരുടെ പട്ടികയില്‍ ഇദ്ദേഹം ഇടംപിടിച്ചിരുന്നു. സുല്‍ത്താന്‍ ബത്തേരി കല്ലൂര്‍ സ്വദേശിയാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍