പോക്സോ കേസില്‍ കോളേജ് പ്രിന്‍സിപ്പല്‍ റിമാന്റില്‍
ബത്തേരി: ബത്തേരി പോലീസ് സ്റ്റേഷന് പരിധിയിലെ 16 കാരിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ കോളേജ് പ്രിന്‍സിപ്പല്‍ പോക്സോ കേസില്‍ റിമാന്റിലായി. ബത്തേരി മൈതാനിക്കുന്ന് ദാറുല്‍ ഇസ്സാം അക്കാദമി വുമണ്‍സ് കോളേജ് പ്രിന്‍സിപ്പല്‍ വാകേരി സ്വദേശി സക്കരിയ്യ വാഫി (34) ആണ് കഴിഞ്ഞദിവസം ബത്തേരി പോലീസിന്റെ പിടിയിലായത്. ബത്തേരി എസ്.ഐ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറിലായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്. പരാതി ചൈല്‍ഡ് ലൈനിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്.ബത്തേരി സി.ജെ.എം ഒന്നാം ക്ലാസ് കോടതില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍