സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം ശക്തം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം ശക്തം. മിക്ക ജില്ലകളിലും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാന്നിധ്യമുണ്ടെന്ന് പഠനം. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജിനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയെയാണ് വൈറസ് വ്യതിയാനം പഠിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.ഒരു മാസത്തിനിടെ വൈറസ് വ്യാപനം രൂക്ഷമായെന്ന് പഠനം തെളിയിക്കുന്നു. ഏപ്രില്‍ ആദ്യം മുതല്‍ തന്നെ വ്യാപനം ശക്തമാണ്. വടക്കന്‍ ജില്ലകളിലാണ് യു.കെ വകഭേദം കണ്ടെത്തിയത്.തീവ്രത കൂടിയ സൗത്ത് ആഫ്രിക്കന്‍ വകഭേദം സംസ്ഥാനത്തെ നഗരങ്ങളില്‍ വ്യാപിച്ചിട്ടുണ്ടെന്നും കണ്ടെത്തി.ടെസ്റ്റ് പോസിറ്റിവിറ്റി വര്‍ധിച്ച സ്ഥലങ്ങളില്‍ പടര്‍ന്നത് ജനിതക മാറ്റം വന്ന വൈറസാണെന്നും പഠനത്തില്‍ പറയുന്നു. എല്ലാ രണ്ടാഴ്ച്ച കൂടുമ്പോഴും ജനിതക മാറ്റം കണ്ടെത്താന്‍ സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്.
ഇന്ത്യയില്‍ പത്ത് സംസ്ഥാനങ്ങളില്‍ ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനം ശക്തമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ ആദ്യ സ്ഥാനം മഹാരാഷ്ട്രയ്ക്കാണ്. പിന്നാലെ ഒഡീഷ, പശ്ചിമ ബം?ഗാള്‍, കര്‍ണാടക, ഛത്തീസ്?ഗഢ്, ഡല്‍ഹി, ഝാര്‍ഖണ്ഡ്, ബിഹാര്‍, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളാണ്. ജനിതക മാറ്റം വന്ന കൊറോണ വൈറസ് അതിശക്തമായ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളമില്ല.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍