കര്‍ശന നടപടികളുമായി പോലീസും ആരോഗ്യ വകുപ്പും
പുല്‍പ്പള്ളി: പുല്‍പ്പള്ളി പഞ്ചായത്തിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും പാക്കം പി.എച്ച്.സി യുടെയും കീഴിലുള്ള പ്രദേശങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ കര്‍ശന നടപടിയുമായി പോലീസും ആരോഗ്യ വകുപ്പും .മേഖലയില്‍ ഇന്നലെ മാത്രം നിരവധി ആളുകള്‍ക്കാണ് രോഗം സ്ഥിതി കരിച്ചത്. ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നു സാഹചര്യത്തില്‍ ആളുകള്‍ അനാവശ്യമായി വാഹനവുമായി പൊതുനിരത്തില്‍ ഇറങ്ങുന്നതും, കൂട്ടം കൂടുന്നതും വര്‍ധിച്ചുവരുന്നതിനാല്‍ പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന ശക്തമാക്കി.ജനങ്ങള്‍ വീടിനു പുറത്തിറങ്ങരുതെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ട് മൈക്ക് അനൗണ്‍സ്മെന്റ് നടത്തിയിട്ടും വീണ്ടും അനാവശ്യമായി വാഹനങ്ങളില്‍ കറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ് .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍