കര്‍ണ്ണാടകയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു; ബത്തേരി സ്വദേശിയടക്കം 3 പേര്‍ക്ക് പരിക്ക്

ഗുണ്ടെല്‍പ്പെട്ട്:കര്‍ണ്ണാടക ഗുണ്ടെല്‍പ്പെട്ട് ബേഗൂരില്‍ വെച്ച് ജീപ്പില്‍ ബൈക്കിടിച്ച് ഒരാള്‍ മരിക്കുകയും ബത്തേരി സ്വദേശിയടക്കം 3 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബൈക്ക് യാത്രികനായ ബേഗൂര്‍ സ്വദേശിയാണ് മരിച്ചത്. സഹയാത്രികരായ രണ്ട് പേരുടെ കാലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജീപ്പിലുണ്ടായിരുന്ന ഇഞ്ചി കര്‍ഷകന്‍ ബത്തേരി സെന്റ് മേരിസ് കോളേജ് പരിസരത്ത് താമസിക്കുന്ന മനോഹരന് കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ മൈസൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് സര്‍ജറിക്ക് വിധേയനാക്കി.മൂന്ന് പേരുമായി പോക്കറ്റ് റോഡില്‍ നിന്നും പ്രധാന റോഡിലേക്ക് വേഗത്തില്‍ വന്ന ബൈക്ക് ജീപ്പിലിടിച്ചാണ് അപകടം സംഭവിച്ചത്. ജീപ്പ് പൊടുന്നനെ ബ്രേക്ക് ചെയ്ത പോള്‍ റോഡില്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് മനോഹരന് പരിക്കേറ്റത്. അദ്ദേഹത്തിന്റെ കൂടെ ജോലിക്കാരനുമുണ്ടായിരുന്നെങ്കിലും നിസാര പരിക്കോടെ രക്ഷപ്പെട്ടു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍