സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത് 68 ലക്ഷത്തിലധികം ഡോസ് കൊവിഡ് വാക്‌സിന്‍

സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത് 68,27,750 ഡോസ് കൊവിഡ് വാക്‌സിന്‍. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത് 57,88,558 പേരാണ്. ഇതില്‍ 10,39,192 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും വിതരണം ചെയ്തു.അതേസമയം, നിലവില്‍ കേരളത്തില്‍ സ്‌റ്റോക്കുള്ളത് മൂന്നുലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ്.രണ്ടു ദിവസത്തിനുള്ളില്‍ കൂടുതല്‍ ഡോസുകള്‍ എത്തിയില്ലെങ്കില്‍ വീണ്ടും വാക്‌സിനേഷന്‍ പ്രതിസന്ധിയുണ്ടാകും. ഇത് മറി കടക്കാന്‍ എത്രയും വേഗം സ്വന്തം നിലയില്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കി. അടിയന്തരമായി കൂടുതല്‍ വാക്‌സിന്‍ എത്തിച്ചില്ലെങ്കില്‍ ശനിയാഴ്ച മുതല്‍ നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്ന 18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ തുടങ്ങാനാകില്ല. നിലവില്‍ മിക്ക ജില്ലകളിലും വാക്‌സിനേഷന്‍ ക്യാമ്പുകളുടെ എണ്ണം പരമാവധി കുറച്ചിട്ടുണ്ട്. ശനിയാഴ്ച വരെയുള്ള രജിസ്‌ട്രേഷനും പൂര്‍ത്തിയായി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍