വാക്സിനേഷന് ആളുകള്‍ കൂട്ടമായെത്തിയത് തര്‍ക്കത്തിന് കാരണമായി
പുല്‍പ്പള്ളി: സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ വാക്സിനേഷന് ക്യാമ്പില്‍ ആളുകള്‍ കൂട്ടമായി എത്തിയത് ജീവനക്കാരും വാക്സിനേഷന് എത്തിയവരുമായി വാക്കു തര്‍ക്കത്തിനു കാരണമായി. ഓണ്‍ലൈന്‍ ബുക്ക് ചെയ്ത് 300 പേര്‍ക്കായിരുന്നു വാക്സിനേഷന് നല്‍കുന്നത് എന്നാല്‍ ഇന്നലെത്തെ ഡെയ്റ്റില്‍ ബുക്ക് ചെയ്തവരും രാവിലെ എത്തി ടോക്കണ്‍ വാങ്ങിയതാണ് തര്‍ക്കത്തിന് കാരണമായത്. ഓണ്‍ലൈനില്‍ പുല്‍പ്പള്ളി വാക്സിനേഷന് കേന്ദ്രത്തില്‍ ബുക്ക് ചെയ്ത 300 ഓളം പേര്‍ക്ക് രാവിലെ 9 മണി മുതല്‍ 11 വരെ സമയം നല്‍കിയതാണ് ആളുകള്‍ കൂട്ടമായി എത്താന്‍ കാരണം. ടോക്കണ്‍ വാങ്ങിയ ആളുകള്‍ കൂട്ടം കൂടാതെ സാമൂഹിക അകലം പാലിച്ച് മാറി നില്‍ക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പടെ ആവശ്യപ്പെട്ടിട്ടും വാക്സിനേഷന് എത്തിയവര്‍ ക്യാമ്പ് പരിസരത്ത് നിന്ന് മാറി നില്ക്കാന് തയ്യാറാകാത വന്നതോടെ പോലീസെത്തിയാണ് ആളുകളെ മാറ്റിയത്.വെള്ളിയാഴ്ച്ച വാക്സിനേഷന് ഇല്ലാത്തതിനെ തുടര്‍ന്ന് മടങ്ങിയവര്‍ ഇന്ന് വാക്സിനേഷനെത്തിയതും അധികൃതരെ വലച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍